Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ടെന്നിസിനോടു വിടപറഞ്ഞ് സാനിയ മിര്‍സ: മത്സരക്കളത്തിലും ഗ്ലാമറിലും മാറ്റുരച്ച താരം കളിയില്‍ നിന്നു വിരമിച്ചു
Text by TEAM UKMALAYALAM PATHRAM
ക്രിക്കറ്റിന് ഏറെ സ്വാധീനമുള്ള ഇന്ത്യന്‍ കായിക ലോകത്ത് ടെന്നീസ് റാക്കറ്റുമായി എത്തിയാണ് സാനിയ മിര്‍സ എന്ന ഹൈദരാബാദുകാരി ചരിത്രം എഴുതിയത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ. 1999-ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് സാനിയ അന്തര്‍ദേശീയ ടെന്നീസില്‍ എത്തുന്നത്. ഇന്ത്യയില്‍ ടെന്നീസിന് പുതുയുഗം കുറിച്ച സാനിയ മിര്‍സ ഇതാ കരിയറില്‍ നിന്നും വിടവാങ്ങി. ഡബ്ല്യൂടിഎ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തോടെയാണ് സാനിയ ടെന്നീസില്‍ നിന്നും വിടപറഞ്ഞത്.

അവസാന മത്സരത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസത്തിന് പുറത്താകേണ്ടി വന്നു. വനിതാ ഡബിള്‍സില്‍ ആദ്യ മത്സരത്തില്‍ റഷ്യന്‍ താരങ്ങളായ വെറോണിക കുഡര്‍മെറ്റോവ-ല്യൂഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയയും അമേരിക്കന്‍ പങ്കാളി മാഡിസണ്‍ കീസും പരാജയപ്പെട്ടത്.

സ്‌കോര്‍: 4-6, 0-6. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സഖ്യം പരാജയപ്പെട്ടത്. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ടെന്നീസില്‍ പുതുവഴികള്‍ കാണിച്ചാണ് സാനിയയുടെ വിടവാങ്ങല്‍.

വനിതാ ഡബിള്‍സില്‍ മൂന്ന് കിരീടങ്ങള്‍ അടക്കം ആറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. സ്വിസ് താരം മാര്‍ട്ടീന ഹിംഗിസായിരുന്നു മൂന്ന് ഡബിള്‍സ് കിരീടങ്ങളിലും സാനിയയുടെ പങ്കാളി.
 
Other News in this category

 
 




 
Close Window