Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
''ഞങ്ങള്‍ തിരിച്ചുവരും'' - ഫ്രാന്‍സിനു വേണ്ടി കളിച്ച എംബാപ്പെ
Text by TEAM UKMALAYALAM PATHRAM
2022 ഖത്തര്‍ ലോകകപ്പ് നേടിയത് അര്‍ജന്റീനയും മെസിയുമായിരിക്കും. പക്ഷേ, ഫുട്‌ബോള്‍ ലോകത്ത് കൂടുതല്‍ ശ്രദ്ധ നേടിയത് കിലിയന്‍ എംബാപ്പേ എന്ന അത്ഭുത മനുഷ്യനാണ്. മെസിയെ പിന്തള്ളി ഗോള്‍ഡന്‍ ബൂട്ട് നേടിയ 23 കാരന്‍. ഈ ലോകകപ്പില്‍ മാത്രം എട്ട് ഗോളുകളാണ് എംബാപ്പെ നേടിയത്.

ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ആവുന്നതെല്ലാം എംബാപ്പെ ചെയ്തു. പക്ഷേ, ലോകകപ്പില്‍ രണ്ടാമതും മുത്തമിടാനുള്ള യോഗം ഫ്രാന്‍സിനുണ്ടായിരുന്നില്ല. 23 വയസ്സിനുള്ളില്‍ ലോക ഫുട്‌ബോളില്‍ എംബാപ്പെ കാണിച്ച അത്ഭുതങ്ങള്‍ വരാനിരിക്കുന്ന കാലത്തിന്റെ മുന്നറിയിപ്പാണ്. ഇനിയുള്ള കാലം ഈ മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആകില്ല.

ഫൈനലില്‍ പരാജയപ്പെട്ടതിനു ശേഷം എംബാപ്പേയുടെ പ്രതികരണവും അതു തന്നെയായിരുന്നു. ലോകകപ്പിന് സമീപത്തുകൂടി ഗോള്‍ഡന്‍ ബൂട്ടുമായി മടങ്ങുന്ന ചിത്രം പങ്കുവെച്ച് ഫ്രഞ്ച് ഭാഷയില്‍ എംബാപ്പെ ഇങ്ങനെ കുറിച്ചു, ''ഞങ്ങള്‍ തിരിച്ചുവരും''.
 
Other News in this category

 
 




 
Close Window