Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
സെഞ്ചുറികളില്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പം എത്തി വിരാട് കോഹ്ലി
Text by TEAM UKMALAYALAM PATHRAM
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി അടിച്ചതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. 87 പന്തില്‍ നിന്നാണ് കോഹ്ലി സെഞ്ചുറി തികച്ചത്. 47 പന്തുകളില്‍ അമ്പതു തികച്ച താരം 33 പന്തുകളില്‍ സെഞ്ചറിയിലേക്കെത്തി. വിരാട് കോഹ്ലിയുടെ 73-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് ഗുവാഹാട്ടിയില്‍ പിറന്നത്

ലങ്കയ്ക്കെതിരേ കോഹ്ലിയുടെ ഒമ്പതാം സെഞ്ചുറിയായിരുന്നു അത്. ഏട്ട് സെഞ്ചുറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി പഴങ്കഥയാക്കിയത്. ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിനസെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കോഹ്ലിക്കായി.

ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സച്ചിനൊപ്പം പങ്കിടുകയാണ് കോഹ്ലി. സച്ചിന്‍ ഓസ്ട്രേലിയക്കെതിരേ ഒമ്പത് ഏകദിന സെഞ്ചുറികളാണ് നേടിയത്. വിരാട് കോഹ്ലി വിന്‍ഡീസിനെതിരേയും ശ്രീലങ്കയ്ക്കെതിരേയും ഒമ്പത് ഏകദിന സെഞ്ചുറികള്‍ നേടി.
 
Other News in this category

 
 




 
Close Window