Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ലോകകപ്പ് കളിച്ചു നേടിയ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ 19 ലക്ഷം രൂപയുടെ നായയെ വാങ്ങി അര്‍ജന്റീനിയന്‍ താരം
Text by TEAM UKMALAYALAM PATHRAM
ലോകകപ്പ് മെഡലുകള്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ച വീടിന് കാവലിരിക്കാന്‍ 20,000 യൂറോയുടെ നായയെ വാങ്ങി അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. പ്രത്യേക പരിശീലനം ലഭിച്ച നായയെയാണ് താരം സ്വന്തമാക്കിയത്. യു.എസ് നേവീ സീല്‍സിലുണ്ടായിരുന്ന നായയെ ഏകദേശം 19 ലക്ഷം രൂപ മുടക്കിയാണ് മാര്‍ട്ടിനസ് സ്വന്തമാക്കിയത്. ഡെയിലി മെയിലും മാര്‍സയുമടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ്, മുന്‍ ചെല്‍സി താരം ആഷ്ലി കോള്‍ തുടങ്ങിവര്‍ക്കെല്ലാം ഈ നായയുണ്ട്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയത് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അര്‍ജന്റീനക്കാരന്‍ കൂടിയാണ് താരം.

ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെതിരേയും ഫൈനലില്‍ ഫ്രാന്‍സിനെതിരേയും മാര്‍ട്ടിനെസിന്റെ കൈകള്‍ അര്‍ജന്റീനയ്ക്ക് രക്ഷയായി. ഈ രണ്ട് മത്സരത്തിലും പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഖത്തര്‍ ഭരണാധികാരികളുടെയും ഫിഫ തലവന്മാര്‍ക്കും മുന്നില്‍ ഗോള്‍ഡന്‍ ഗ്ലൗവുമായി മാര്‍ട്ടിനസ് നടത്തിയ ആഘോഷ പ്രകടനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
 
Other News in this category

 
 




 
Close Window