Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
സിനിമ
  Add your Comment comment
സിനിമാ നടി സഞ്ജിത വീടിനുള്ളില്‍ മരിച്ച നിലയില്‍
Text By: UK Malayalam Pathram
നടി സഞ്ജിത ഉഗാലെയെ മുംബൈയിലെ നളസൊപാരയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 30 കാരിയായ നടി ജീവനൊടുക്കി എന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് വ്യക്തമാക്കി.
അച്ചോള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നളസൊപാരയിലെ വീട്ടില്‍ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 6.30 നും 7.30 നും ഇടെയാണ് സംഭവം നടന്നതെന്ന് സൂചനയുണ്ട്.
 
Other News in this category

 
 




 
Close Window