Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
സിനിമ
  Add your Comment comment
പരാതിയുമായി കോടതിയെ സമീപിച്ച് നടി അന്‍സിബ: ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, പോലീസ് എസ്‌ഐ എന്നിവര്‍ക്കെതിരേ
Text By: UK Malayalam Pathram
അഭിനേതാക്കളുടെ സംഘടന 'AMMA യുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. ക്രിമിനല്‍ നടപടിപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈമാസം പതിനേഴിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നിര്‍ദേശം നല്‍കി.

അന്‍സിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഈ മാസം 17 നുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പുറത്താക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അന്‍സിബ മൂവര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയിരിക്കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window