Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
സിനിമ
  Add your Comment comment
അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തി; പാവ ആകാന്‍ ഞാന്‍ തയാറല്ല - ശ്വേത മേനോന്‍
Text By: UK Malayalam Pathram
അമ്മ സംഘടനയില്‍ നിന്ന് തന്നെ രാജിവെക്കുന്നുവെന്നും അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നും ശ്വേത മേനോന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി നടി ലക്ഷ്മി പ്രിയയും പ്രതികരിച്ചു.

മുന്‍ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷമാണ് ശ്വേതാ മേനോന്റെ രാജിപ്രഖ്യാപനം.ശ്വേതാ മേനോന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഭരണ സമിതി സ്ഥാനം രാജിവെച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യു പറഞ്ഞു.

ഞാനും എന്റെ കമ്മിറ്റിയും രാജി വച്ചിട്ടുണ്ട്. കുറ്റാരോപിതരായ ആള്‍ക്കാരിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ട ആയിരുന്നു. അജണ്ട വച്ച് ഞങ്ങളെ പുറത്താക്കാന്‍ നോക്കി. എനിക്കൊരു വ്യക്തിത്വമുണ്ട്. എനിക്ക് പറയാനുള്ള കാര്യം ഞാന്‍ തുറന്ന് പറയും. നമ്മളുടെ സമിതിയില്‍ ട്രഷറര്‍ ഒരു അബ്സ്‌കോണ്ടര്‍ ആയിരുന്നു. മെയ് ഒന്നാം തിയതി അമ്മ സംഘടനയുടെ സ്റ്റാഫ് പുറത്താക്കപ്പെട്ടപ്പോള്‍, ലേബറിലും പൊലീസിലും പരാതിപ്പെട്ടപ്പോള്‍ ഒരു മെയിലും കൊടുക്കാതെ കമ്മിറ്റി ഒന്നും അറിയാതെ അദ്ദേഹം ഒളിച്ചോടി. സെപ്റ്റംബര്‍ ഒന്നാം തിയതി ഞങ്ങള്‍ വന്നതിന് ശേഷം കമ്മിറ്റിയുടെ കണക്കെല്ലാം കറക്റ്റാണ്. അതിന് മുന്‍പ് ബാബു രാജ് ചെയ്ത കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുണ്ട്. ഇന്ന് വരെ പുറത്ത് പറഞ്ഞിട്ടില്ല. ഇന്ന് ഞാന്‍ സംഘടനയുടെ അംഗമല്ല. അതുകൊണ്ട് എനിക്ക് തുറന്ന് പറയാനുള്ള അവസരമുണ്ട്. പാവകളായില്ലെങ്കില്‍ ആ സ്ഥാപനം ഓടിക്കാന്‍ പറ്റില്ല. പാവ ആകാന്‍ ഞാന്‍ തയാറല്ല - ശ്വേത പറഞ്ഞു.
 
Other News in this category

 
 




 
Close Window