Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
സിനിമ
  Add your Comment comment
ലിസി വീണ്ടും അഭിനയരംഗത്ത്: സംവിധാനം പ്രിയദര്‍ശന്‍: മകള്‍ കല്യാണിയും കൂടെയുണ്ട്
Text By: UK Malayalam Pathram
ലിസി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ ഈ രണ്ടാം വരവ്.
ഏറ്റവും ആകര്‍ഷകമായ കാര്യം, പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ ദൃശ്യാവിഷ്‌കാരത്തില്‍ മകള്‍ കല്യാണി പ്രിയദര്‍ശനും തെന്നിന്ത്യന്‍ താരം പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. ആരാധകര്‍ ഏറെ കൊതിച്ച ഈ അപൂര്‍വ്വ ഒത്തുചേരല്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
ഓഫ് വൈറ്റും മജന്തയും കലര്‍ന്ന അതിമനോഹരമായ കാഞ്ചീവരം പട്ടുസാരി ധരിച്ചാണ് ലിസി സെറ്റിലെത്തിയത്. ലൊക്കേഷനിലെത്തിയ അമ്മയെ ഓടിയെത്തി കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന മകള്‍ കല്യാണിയെ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഷൂട്ടിങ്ങിന് മുന്‍പായി സംവിധായകന്‍ പ്രിയദര്‍ശനെ ആലിംഗനം ചെയ്ത് ലിസി സംസാരിക്കുന്നതും, ഇരുവരും ഒരുമിച്ചിരുന്ന് സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യുന്നതുമായ ലൊക്കേഷന്‍ കാഴ്ചകള്‍ വന്‍ കൗതുകത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window