Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
Teens Corner
  Add your Comment comment
ഹെവന്‍ലി ഫീസ്റ്റിനായി വാങ്ങിയ ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ജൂലൈ 25ന്: നോര്‍തേണ്‍ അയര്‍ലന്‍ഡിലെ മലയാളി ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ സാക്ഷാത്കാരം
Text By: UK Malayalam Pathram
നോര്‍തേണ്‍ അയര്‍ലന്‍ഡിലെ മലയാളി ക്രൈസ്തവ വിശ്വാസ സമൂഹം ഹെവന്‍ലി ഫീസ്റ്റിനായി വാങ്ങിയ ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ജൂലൈ 25, ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ബെല്‍ഫാസ്റ്റില്‍ നടക്കും. ഹെവന്‍ലി ഫീസ്റ്റിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവര്‍ത്തന വിഭാഗം റീച്ച് വേള്‍ഡ് വൈഡിന്റെ കമ്യൂണിറ്റി സപ്പോര്‍ട് പ്രോഗ്രാം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.


ഡോ. മാത്യു കുരുവിള(തങ്കു ബ്രദര്‍) സഭാ ഹാളിന്റെ സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കും. സാമൂഹിക കമ്യൂണിറ്റി സപ്പോര്‍ട് പ്രോജക്ടിന്റേതായി ബെല്‍ഫാസ്റ്റ് ബീവര്‍ പ്രൈമറി സ്‌കൂളിനു ഗാര്‍ഡന്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് കൈമാറ്റം ഡോ. തോമസ് ഏബ്രഹാം (തോമസു കുട്ടി ബ്രദര്‍) നിര്‍വഹിക്കും.


ദീര്‍ഘ നാളുകളായുള്ള പ്രാര്‍ഥനകളുടെയും കാത്തിരിപ്പിന്റെയും ഫലമാണ് ഹെവന്‍ലി ഫീസ്റ്റിനു സ്വന്തമായി ആരാധനാലയം എന്ന ആഗ്രഹം സാധ്യമാകുന്നത് എന്ന് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ബ്രദര്‍ ജിജോ തോമസ് കാവുങ്കല്‍ പറഞ്ഞു. സഭയുടെ പുതിയ അധ്യായം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ആത്മീയ സംഗമം പൊതു യോഗമായാണ് നടക്കുന്നത്. യുകെയിലെയും യൂറോപ്പിലെയും ഹെവന്‍ലി ഫീസ്റ്റ് സഭാംഗങ്ങള്‍ക്കു പുറമെ മറ്റു വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളും സഭാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.


63 Castledillon Road, Castlereagh, Belfast (BT8 7BJ) എന്ന വിലാസത്തിലാണ് പുതിയ ആരാധനാലയം. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ദേവാലയം നോര്‍തേണ്‍ അയര്‍ലന്‍ഡിലെ ഹെവന്‍ലി ഫീസ്റ്റ് വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ഉണര്‍വു സമ്മാനിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ആത്മീയ താല്‍പര്യമുള്ള ഏവരെയും ക്ഷണിക്കുന്നതായി സഭാ സെക്രട്ടറി ബ്രദര്‍ ബിബിന്‍ ജോസഫ് അറിയിച്ചു.
 
Other News in this category

 
 




 
Close Window