Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
Teens Corner
  Add your Comment comment
ഇറാനിലെ പുതിയ ഭരണാധികാരിയും ഗുരുതരാവസ്ഥയില്‍: രക്തസാക്ഷിത്വ വാര്‍ത്തയ്ക്കു സൂചന നല്‍കി ഇസ്രയേല്‍ മാധ്യമങ്ങള്‍
Text By: UK Malayalam Pathram
അയത്തൊള്ള അലി ഖമനേയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന അഭ്യൂഹങ്ങള്‍ ഇറാന്‍ ഭരണകൂടത്തിന്റെ ഉന്നതതലങ്ങളില്‍ പ്രചരിക്കുന്നതായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇറാന്‍വയര്‍' (IranWire) റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ (ANI) അറിയിച്ചു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൊജ്തബ ഖമനയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മൊജ്തബയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇറാന്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ 14, ജെറുസലേം പോസ്റ്റ് എന്നീ ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

'അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വാര്‍ത്ത ഉടന്‍ കേട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല,' എന്ന് ആ മാധ്യമം ഉദ്ധരിച്ച ഒരു വൃത്തം പറഞ്ഞു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനിക ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ മൊജ്തബ ഖമനേയി പരമോന്നത നേതാവിന്റെ (Supreme Leader) സ്ഥാനം ഏറ്റെടുത്തു. ചുമതലയേറ്റതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല; രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുള്ളത്.
 
Other News in this category

 
 




 
Close Window