Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
Teens Corner
  Add your Comment comment
മെയ്ഡ്സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
Text By: Binu George
മെയ്ഡ്സ്റ്റോണ്‍: മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഓള്‍ യുകെ വടംവലി മത്സരം 26 ന് ഞായറാഴ്ച്ച കെന്റിലെ മെയ്ഡ്സ്റ്റോണില്‍ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഇരുപതോളം ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മാമാങ്കത്തിന് മെയ്ഡ്സ്റ്റോണ്‍ ലിഷര്‍ സെന്റര്‍ സാക്ഷിയാകും. രാവിലെ 9 മണിക്ക് ടീമുകളുടെ രെജിസ്ട്രേഷന്‍ ആരംഭിച്ച് 10 മണിക്ക് ആവേശകരമായ മത്സരങ്ങള്‍ക്ക് തുടക്കമാകും.

ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫ് മുഖ്യാഥിതിയായിരിക്കും. സിനി ആര്‍ട്ടിസ്ററ് നന്ദു മത്സരങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാര്‍ക്ക് 1251 പൗണ്ട് ക്യാഷ് അവാര്‍ഡും എംഎംഎ നല്‍കുന്ന അത്യാകര്‍ഷകമായ ട്രോഫിയും ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് 701 പൗണ്ട് ക്യാഷ് അവാര്‍ഡും എംഎംഎ നല്‍കുന്ന ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 350 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, നാലാമതെത്തുന്നവര്‍ക്ക് 201 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. പങ്കെടുത്ത ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 മുതല്‍ 10 സ്ഥാനം വരെയുള്ളവര്‍ക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കുന്നതാണ്. കൂടാതെ ബെസ്ററ് പുള്ളര്‍ അവാര്‍ഡ്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് എമേര്‍ജിങ് ടീം, സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്‍ഡ് എന്നീ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാണികള്‍ക്കായി മറ്റു നിരവധി പ്രോഗ്രാമുകളാണ് വടംവലിയോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുള്ളത്. ലൈവ് ഇന്ത്യന്‍ ഫുഡ് കോര്‍ട്ട്, ലഘുഭക്ഷണശാലകള്‍ എന്നിവ രാവിലെ 10 മണിമുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ലൈവ് ഡിജെ, ഡാന്‍സ് & മ്യൂസിക് എന്നിവ സ്റ്റേജില്‍ അരങ്ങേറും. കൂടാതെ കാണികള്‍ക്കായി മത്സരങ്ങള്‍ ലൈവായി എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. കുട്ടികള്‍ക്കായി ഫേസ് പെയിന്റിംഗ്, ലൈവ് ഡിജെ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

വടംവലിക്കൊപ്പം ഒരു ദിനം മുഴുവന്‍ ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് ജൂലൈ 26 ഞായറാഴ്ച മെയ്ഡ്സ്റ്റോണ്‍ ലിഷര്‍ സെന്ററില്‍ എംഎംഎ ഒരുക്കിയിരിക്കുന്നത്. വടംവലിയെ പ്രോത്സാഹിപ്പിക്കുന്നതിനും നല്ലൊരു ദിനം ആസ്വദിക്കുന്നതിനുമായി എല്ലാ കലാകായിക പ്രേമികളെയും മെയ്ഡ്സ്റ്റോണിലേക്കു സ്വാഗതം ചെയ്യുന്നതായി എംഎംഎ പ്രസിഡന്റ് ശ്രീജിത്ത് കുറുവന്‍കാട്ടില്‍, സെക്രട്ടറി പ്രവീണ്‍ രാമകൃഷ്ണന്‍, ട്രഷറര്‍ സന്തോഷ് വി., സ്പോര്‍ട്സ് കോര്‍ഡിനേറ്റേഴ്‌സ് അനീഷ് പള്ളിയാലില്‍, ജോഷി ആനിത്തോട്ടത്തില്‍ എന്നിവര്‍ അറിയിച്ചു.

venue: Maidstone Leisure Centre, Mote Park, Maidstone
 
Other News in this category

 
 




 
Close Window