Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗ്ലാസ്‌ഗോയിലെ ഗോദയില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ താരങ്ങള്‍ സ്വര്‍ണം നേടി
Text By: UK Malayalam Pathram
കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. ഗ്ലാസ്ഗോയില്‍ നടന്ന 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ഇന്ത്യന്‍ ജൂഡോ താരങ്ങളായ ഹര്‍ഷ് സിംഗ്, അസ്മിത ഡേ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യന്‍ ജൂഡോയ്ക്ക് ഇതൊരു ''ചരിത്രപരമായ ദിവസം'' ആണെന്നും നരേന്ദ്ര മോദി വിശേഷിപ്പിച്ചു. അസ്മിത ഡെ, ഹര്‍ഷ് സിംഗ് എന്നിവര്‍ക്കാണ് സ്വര്‍ണം ലഭിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ജൂഡോയില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വര്‍ണ്ണ നേട്ടം അഞ്ചായി. യാമിനി മൗര്യക്ക് ജൂഡോയില്‍ വെള്ളിയാണ് ലഭിച്ചത്. ഗ്ലാസ്ഗോയില്‍ അഞ്ച് സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആകെ 19 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

ഓസ്ട്രേലിയയുടെ പരിചയസമ്പന്നനായ ജോഷ്വ കാറ്റ്സിനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഹര്‍ഷ് സിംഗ് ചരിത്രപരമായ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ പുരുഷ ജൂഡോ താരമാണ് അദ്ദേഹം.23-കാരനായ ഹര്‍ഷ് സിംഗിന്റെ തന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരമാണിത്.
 
Other News in this category

 
 




 
Close Window