|
കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തത്. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നിലപാട് സ്വീകരിച്ചു വരികയാണ് കേന്ദ്ര സര്‍ക്കാര്‍.
അത് പിന്തുടരുകയാണ് യുഡിഎഫ് സര്‍ക്കാര്‍. കോലീബി കാലംതൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സഹായിച്ചു. ഭരണത്തില്‍ എത്തിയപ്പോള്‍ ആ ബന്ധം കൂടുതലായി തുടരുന്നു. പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടികളെന്നത് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഇഡിക്ക് ലഭിച്ച ഓരോ മൊഴികളും ഒന്നൊഴിയാതെ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ശ്രമമാണ് നടക്കുന്നത്. സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ടു മന്ത്രിമാര്‍ യുഡിഎഫ് മന്ത്രിസഭയിലുണ്ട്. - എം.വി. ഗോവിന്ദന്‍ പറഞ്ഞു. |