Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടി തൃഷയ്‌ക്കെതിരേ ദ്വയാര്‍ഥ പരാമാര്‍ശം: തമിഴ്‌നാട് പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
Text By: UK Malayalam Pathram
നടി തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വസതിയിലെത്തിയാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ തഞ്ചാവൂര്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉദയനിധിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ഡി.എം.കെ ആരോപിച്ചു.
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ഉദയനിധി സംസാരിക്കുന്നതിനിടെ സദസ്സില്‍ നിന്നും ചില പ്രവര്‍ത്തകര്‍ 'തൃഷ, തൃഷ' എന്ന് ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഉദയനിധി നടത്തിയ പ്രയോഗമാണ് വിവാദത്തിന് തിരികൊളുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതും പൊതുപ്രവര്‍ത്തകന് ചേരാത്തതുമായ പരാമര്‍ശമാണിതെന്ന് ആരോപിച്ച് ടിവികെ, ബിജെപി നേതാക്കള്‍ രംഗത്തെത്തി.
 
Other News in this category

 
 




 
Close Window