Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാക്കിസ്ഥാനില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍: ഓഗസ്റ്റ് 11 സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ആഹ്വാനം
Text By: UK Malayalam Pathram
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെന്ന അവകാശവാദത്തിന് പിന്നാലെ ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍. ലോകമെമ്പാടുമുള്ള ബലൂച് ജനങ്ങളോട് ഈ ദിവസം ആഘോഷിക്കാനും 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍'എന്ന സംഘടന ആഹ്വാനം ചെയ്തു.
ബലൂചിസ്ഥാന്‍ സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാജ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഓ?ഗസ്റ്റ് 11 ബലൂച് ജനത ദേശീയ ഐക്യത്തോടെ ആചരിക്കണമെന്നും വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്വതന്ത്ര ബലൂചിസ്ഥാന്റെ ദേശീയ പതാക ഉയര്‍ത്തണമെന്നും ബലൂച് വിമോചന നേതാവ് മിര്‍ യാര്‍ ബലൂച് ആഹ്വാനം ചെയ്തു. ചരിത്രപരമായ ഈ ദിവസത്തിന്റെ പ്രാധാന്യം വരും തലമുറകളിലേക്ക് കൈമാറുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window