Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
56 വയസ്സുകാരി ലോഡ്ജില്‍ മരിച്ച നിലയില്‍: യുവാവിനോട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത് കൊലപാതകത്തില്‍ കലാശിച്ചുവെന്നു പോലീസ്
Text By: UK Malayalam Pathram
തൃശൂര്‍ ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുതുരുത്തി യിലെ ഒരു ഹോട്ടല്‍ മുറിയിലാണ്‌ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ചേറൂര്‍ സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി വിജീഷ് എന്ന ആളുടെ പേരിലാണ് റൂം എടുത്തത്. ഇന്ന് രണ്ടു മണിയോടുകൂടിയാണ് മരണവിവരം പുറത്തറിയുന്നത്.
ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍ സിഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവം കൊലപാതകമാണെന്നും പ്രതി വിജീഷ് മലപ്പുറത്തെ ഒരു സ്റ്റേഷനില്‍ കീഴടങ്ങി എന്നും പോലീസ് അറിയിച്ചു. ധനലക്ഷ്മി നൃത്താധ്യാപികയാണ്. വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.
 
Other News in this category

 
 




 
Close Window