Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അതിവേഗതയില്‍ നിയന്ത്രണം വിട്ട ബസ് 5 വാഹനങ്ങളില്‍ ഇടിച്ചു: 2 പേര്‍ മരിച്ചു
Text By: UK Malayalam Pathram
തൃശ്ശൂര്‍ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച്
മരണം രണ്ടായി. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സ്ത്രീയും മരിച്ചു.ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെരുമ്പിലാവ് സ്വദേശിനി വിദ്യാര്‍ത്ഥിനിയായ റിയാ ഫാത്തിമ(19) കാണിപ്പയ്യൂര്‍ സ്വദേശിനിയായ സ്ത്രീ, എന്നിവരാണ് മരിച്ചത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമാണ്.14 പേര്‍ പരിക്കുകളോടെ, മലങ്കര,ദയ റോയല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോ, ബൈക്ക് ഉള്‍പ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു. കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അമിതമായ സ്പീഡില്‍ അപകടത്തില്‍പ്പെട്ടത്. നിരവധി വാഹനങ്ങളില്‍ ബസ് ഇടിക്കുകയായിരുന്നു.കാര്‍ ഓട്ടോറിക്ഷ, ബൈക്ക്, വാന്‍ എന്നീ വാഹനങ്ങളില്‍ തട്ടിയ ബസ് ഒരു വീടിന്റെ മതിലും ഇടിച്ചു തകര്‍ത്തു.
 
Other News in this category

 
 




 
Close Window