Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
സിനിമ
  Add your Comment comment
നയന്‍താര തല മുണ്ഡനം ചെയ്‌തോ? മൊട്ടയടിച്ച ഫോട്ടോകള്‍ എഐ ആണോ: തിരുമലയില്‍ പോയി തലമുണ്ഡനം ചെയ്തുവെന്ന് വാര്‍ത്ത
Text By: UK Malayalam Pathram

നയന്‍താരയുടെതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. തിരുമല സന്ദര്‍ശനത്തിനിടെ നയന്‍താര മൊട്ടയടിച്ച തലയുമായി നില്‍ക്കുന്നുവെന്ന തരത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. നയന്‍താര മൊട്ടയടിച്ച ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യം: എക്‌സില്‍ (മുന്‍പ് ട്വിറ്റര്‍) വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങളില്‍ നയന്‍താര തിരുമലയില്‍ പൂര്‍ണമായും മൊട്ടയടിച്ച തലയുമായി നില്‍ക്കുന്നതായാണ് കാണുന്നത്. ക്ഷേത്രദര്‍ശനത്തിനിടെ നടി തല മുണ്ഡനം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ടോക്‌സിക്' റിലീസിന് മുന്നോടിയായി നയന്‍താര തിരുമല ക്ഷേത്രത്തില്‍വച്ച് തല മുണ്ഡനം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് ചിലര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍, പ്രചരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ഥമല്ലെന്നും ഡിജിറ്റലായി മാറ്റം വരുത്തിയവയാണെന്നും പിന്നീട് വ്യക്തമായി

 
Other News in this category

 
 




 
Close Window