Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 27th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചേരാനല്ലൂരിലെ കാറപകടം: 17 വയസ്സുകാരന്റെ പിതാവായ ജഡ്ജിക്കെതിരേ പോലീസ് കേസെടുത്തു
Text By: UK Malayalam Pathram
ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് 55കാരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ ഒടുവില്‍ പോലീസ് കേസെടുത്തു. അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നടപടി. ഇതിനിടെ, സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.
അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇതിനകം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഉടമയ്‌ക്കെതിരെ കേസെടുക്കാമെന്ന കര്‍ശന വ്യവസ്ഥയുള്ള മോട്ടര്‍ വാഹന നിയമത്തിലെ 199-ാം വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ ജഡ്ജിക്കെതിരെ കേസ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവും ഇരുപത്തയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
 
Other News in this category

 
 




 
Close Window