Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 27th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമലയില്‍ മണ്ഡല-മകരവിളക്ക് ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് ഒക്ടോബര്‍ 29 മുതല്‍
Text By: UK Malayalam Pathram
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29 രാവിലെ 10 മണിക്ക് ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്. നിലയ്ക്കല്‍ - പമ്പ പാത വഴി അറുപതിനായിരം ഭക്തര്‍ക്കാണ് ഒരു ദിവസം വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി കാനനപാത വഴി 3000 ഭക്തര്‍ക്ക് ദിവസവും ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാര്‍- സത്രം പാത വഴിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ദിവസേന 3000 ആണ്.

ഇതുകൂടാതെ നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ റിയല്‍ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കല്‍ റിയല്‍ റിയല്‍ ടൈം ബുക്കിംഗ് കേന്ദ്രം വഴി പ്രതിദിനം 10000 ഭക്തര്‍ക്ക് പ്രവേശനം നല്‍കും. എരുമേലിയിലെയും വണ്ടിപ്പെരിയാര്‍ സത്രത്തിലെയും റിയല്‍ റിയല്‍ ടൈം ബുക്കിംഗ് കേന്ദ്രങ്ങള്‍ വഴി പ്രതിദിനം 2000 വീതം ഭക്തര്‍ക്ക് പ്രവേശനം നല്‍കും. കേരള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പമ്പയിലെ റിയല്‍ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കിയത്.
 
Other News in this category

 
 




 
Close Window