Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 24th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഏഴ് എംഎല്‍എമാരുണ്ടായിട്ടും അര്‍ഹമായ പരിഗണനയില്ല: അപു ജോണ്‍ ജോസഫ്
reporter

തൃശൂര്‍: ഏഴ് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. പാര്‍ട്ടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നത് പ്രവര്‍ത്തകരുടെ വികാരമാണെന്നും അതില്‍ യാഥാര്‍ഥ്യമുണ്ടെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി ലഭിച്ചെന്ന വാര്‍ത്തകള്‍ അപു തള്ളി. അതുസംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇപ്പോഴുള്ളത് മാധ്യമവാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നത് അസാധാരണമല്ലെന്നും അപു പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് യുഡിഎഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ഉണ്ണിയാടനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും അപു പ്രതികരിച്ചു. പാര്‍ട്ടിയുടെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഉണ്ണിയാടന്‍, പാര്‍ട്ടി വിപ്പ് അനുസരിച്ചാണ് നിയമസഭയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഉണ്ണിയാടന് സുഹൃത്തുക്കള്‍ സ്വീകരണം നല്‍കുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അപു പറഞ്ഞു.

 
Other News in this category

 
 




 
Close Window