Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 24th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നീതിനിഷേധം തുടരുമ്പോള്‍ ചര്‍ച്ചയ്ക്കില്ല'; മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ച് ഓര്‍ത്തഡോക്സ് സഭ
reporter

കോട്ടയം: സഭാതര്‍ക്കത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ അനുനയ ചര്‍ച്ചകളുമായി സഹകരിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേവലോകം അരമനയിലെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഭ നിലപാട് വ്യക്തമാക്കിയത്. നീതിനിഷേധം തുടരുന്നതിലുള്ള പ്രതിഷേധവും വേദനയും മുഖ്യമന്ത്രിയെ അറിയിച്ചതായി വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു.

മണര്‍കാട്, കോതമംഗലം ദേവാലയങ്ങളില്‍ പാത്രിയാര്‍ക്കീസ് ബാവ പ്രവേശിച്ചത് നിയമലംഘനമാണെന്നാണ് സഭയുടെ ആരോപണം. വിഷയത്തില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തോട് ശക്തമായ വിയോജിപ്പുണ്ടെന്നും അതിനു പിന്നില്‍ രാഷ്ട്രീയ അജന്‍ഡയോ ഘടകകക്ഷികളുടെ സ്വാധീനമോ ഉണ്ടായിട്ടുണ്ടോയെന്ന് ആശങ്കയുണ്ടെന്നും ഫാ. തോമസ് വര്‍ഗീസ് അമയില്‍ വ്യക്തമാക്കി.

കൂത്താട്ടുകുളത്തിനടുത്തുള്ള ആട്ടിന്‍കുന്ന് പള്ളിയിലെ തര്‍ക്കവും സഭ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയത്തില്‍ മന്ത്രിസഭയിലെ ഒരാളുടെ ഇടപെടലുണ്ടെന്ന ആരോപണം സഭയുടെ ആശങ്ക വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതുവരെ അനുനയ നീക്കങ്ങളോട് സഹകരിക്കാന്‍ സഭയ്ക്ക് ബുദ്ധിമുട്ടാണെന്ന നിലപാടാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തെയും ആട്ടിന്‍കുന്ന് പള്ളിത്തര്‍ക്കത്തിലെ നടപടികളെയും ചൊല്ലി സര്‍ക്കാരിനെതിരെ സഭ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അസ്വാരസ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി ദേവലോകത്തെത്തി മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ കണ്ടത്.

 
Other News in this category

 
 




 
Close Window