Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
പാചകം
  Add your Comment comment
മസാല ചില്ലി ഫിഷ്
Special Correspondent
ആവശ്യമുള്ള സാധനങ്ങള്‍

നല്ല ഇനം മീന്‍ കഷ്ണങ്ങള്‍ - അര കിലോ
സവാള അരിഞ്ഞത് -3 എണ്ണം വലുത്
പച്ചമുളക് - 15 എണ്ണം
തക്കാളി അരിഞ്ഞത് - 2 എണ്ണം
വെളുത്തുള്ളി ചതച്ചത് - 5 അല്ലി
മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - അര കപ്പ്
മല്ലി ഇല - കുറച്ച്
ഉപ്പ് - ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

സവാളയും തക്കാളിയും പച്ചമുളകും മിക്‌സിയില്‍ അരച്ച് വെക്കുക .ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക .ചൂടായ വെളിച്ചെണ്ണയിലേക്ക് വെളുത്തുള്ളി ചതച്ചതും മല്ലിപ്പൊടിയും ,മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റുക .മൂത്ത മണം വരുമ്പോള്‍ അരച്ച് വെച്ച മസാല ചേര്‍ക്കുക .ഇത് നല്ലവണ്ണം വഴറ്റിയതിനു ശേഷം മീന്‍ കഷ്മണങ്ങളും ഉപ്പും ചേര്‍ത്ത് പൊടിഞ്ഞ് പോകാതെ വേവിക്കുക .മീന്‍ വെന്ത് എണ്ണ മുകളില്‍ തെളിഞ്ഞ് വരുമ്പോള്‍ മല്ലിയില ചെറുതായരിഞ്ഞത് മുകളില്‍ തൂകി ചൂടോടെ ഉപയോഗിക്കാം .
 
Other News in this category

 
 




 
Close Window