Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
പൊട്ടറ്റോ - ടുമാറ്റോ സൂപ്പ്
Special Correspondent
ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ് - രണ്ട് (ഇടത്തരം )
തക്കാളി - ഒന്ന്
സവാള അരച്ചത് - രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് - കാല്‍ ടീസ്പൂണ്‍
ഇഞ്ചി അരച്ചത് - കാല്‍ ടീസ്പൂണ്‍
കോണ്‍ഫഌവര്‍ - ഒരു ടീസ്പൂണ്‍
വെജിറ്റബിള്‍ ക്യൂബ് - ഒന്ന്
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
വെണ്ണ - മൂന്ന് ടീസ്പൂണ്‍
മല്ലിയില - ഒരു പിടി (അരിഞ്ഞത് )
വെള്ളം - രണ്ട് ഗ്ലാസ് + കാല്‍ കപ്പ്

പാചകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങും തക്കാളിയും ചെറുതായരിഞ്ഞത് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് പ്രഷര്‍ കുക്കറില്‍ വേവിക്കുക .വെന്ത് കഴിഞ്ഞാല്‍ ചാറ് അരിപ്പയിലൂടെ അരിച്ചെടുക്കണം. ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍വെച്ച് ചൂടാക്കുമ്പോള്‍ വെണ്ണ ചേര്‍ക്കുക. ഇതിലേയ്ക്കു കോണ്‍ഫഌവറും കുരുമുളകുപൊടിയും ചേര്‍ത്ത് ഒരു മിനിട്ട് മൊരിക്കുക. പിന്നീട് സവാള അരച്ചതും ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാവുന്നതുവരെ വഴറ്റണം. അരിച്ചു മാറ്റിവച്ച ഉരുളക്കിഴങ്ങ് -തക്കാളിച്ചാറ് ഇതിലൊഴിക്കുക. അതില്‍ മല്ലിയില അരിഞ്ഞതും വെജിറ്റബിള്‍ ക്യൂബ് വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് രണ്ടു മിനിട്ട് തിളപ്പിക്കുക . ഇത് ചൂടോടെ ഉപയോഗിക്കാം .ഉപ്പ് ആവശ്യമാണെങ്കില്‍ ചേര്‍ക്കാം.
 
Other News in this category

 
 




 
Close Window