ചേരുവകള്‍
കാബേജ്-കാല്‍കിലോ(അരിഞ്ഞത്)
സവാള- രണ്ടെണ്ണം(അരിഞ്ഞത്)
പച്ചമുളക്-അഞ്ച് (അരിഞ്ഞത്)
മൈദ- ഒന്നര ടേബിള്‍ സ്പൂണ്‍
അരിപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍
കോഴിമുട്ട- രണ്ട്
കറിവേപ്പില-അല്‍പ്പം
ഉപ്പ്-പാകത്തിന്
പാചക എണ്ണ-ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കാബേജും സവാളയും പച്ചമുളകും ചേര്‍ത്ത് ഞരടുക. ഇതിലേക്ക് കോഴിമുട്ടയും മൈദയും അരിപ്പൊടിയും കറിവേപ്പിലയും ഉപ്പും ചേര്‍ക്കണം. ചെറിയ വടയുടെ രൂപത്തില്‍ കൈവെള്ളയില്‍ വച്ച് പരത്തിയെടുക്കുക. അത് എണ്ണയില്‍ വറുത്തുകോരുക. |