Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
പാചകം
  Add your Comment comment
ആരോഗ്യം മെച്ചപ്പെടുത്താന്‍ വെജിറ്റബിള്‍ മിക്‌സഡ് ഗ്രീന്‍ ജ്യൂസ്
Reporter
വണ്ണം കുറയ്ക്കാന്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാകുന്ന ജ്യൂസുകളുണ്ട്. മഞ്ഞളാണ് ഇതിലെ ഒരു ചേരുവ. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥമാണ് ശരീരത്തിന് ഗുണകരമാകുന്നത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഇത് വളരെ പ്രയോജനപ്പെടുന്നത് കൂടിയാണ്. കക്കിരിയാണ് (cucumber) ഈ ജ്യൂസില്‍ ചേര്‍ക്കുന്ന മറ്റൊരു പ്രധാന ചേരുവ. കലോറിയുടെ കാര്യം പരിഗണിക്കുമ്പോഴാണ് വണ്ണം കുറയ്ക്കുന്നവര്‍ക്ക് കക്കിരി കഴിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാകുക. 100 ഗ്രാം കക്കിരിയില്‍ ആകെ 16 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിന് പുറമെ ഫൈബറുകള്‍, വിറ്റാമിന്‍ കെ, സി, എ, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയാലെല്ലാം സമ്പുഷ്ടമാണ് കക്കിരി. ഇഞ്ചിയാണ് ഈ ജ്യൂസിലെ മറ്റൊരു ചേരുവ. ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാനാണ് ഇഞ്ചി പ്രധാനമായും സഹായകമാകുന്നത്. ദഹനപ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടന്നില്ലെങ്കില്‍ അത് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും വര്‍ക്കൗട്ടും ഡയറ്റുമുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്‌തേക്കാം. നാലാമതായി കുരുമുളകാണ് ഇതിന് ഉപയോഗിക്കുന്നത്. കുരുമുളക് ഉണക്കിപ്പൊടിച്ചത് അല്‍പം മതിയാകും. ഒരു കക്കിരി കഷ്ണങ്ങളായി അരിയുക. ഒരിഞ്ചോളം വലുപ്പത്തിലുള്ള മഞ്ഞള്‍, രണ്ടോ മൂന്നോ ടേബിള്‍ സ്പൂണോളം ചിരവിയ ഇഞ്ചി, ഒരു നുള്ള് കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ നുള്ള് ഉപ്പും ചേര്‍ക്കാം. എന്നാല്‍ ഉപ്പില്ലാതെയായിരിക്കും കൂറെക്കൂടി ആരോഗ്യകരമാവുക. എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് ഒരുമിച്ച് അടിച്ചെടുത്ത്, അരിച്ച് ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window