Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
സിനിമ
  Add your Comment comment
12 വര്‍ഷത്തിനു ശേഷം ഐശ്വര്യ റായ് വീണ്ടും: 500 കോടി മുടക്കിയ സിനിമയില്‍ രാജ്ഞിയുടെ കഥാപാത്രം
Reporter
ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന സിനിമയാണ് മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആദിത്യ കരികാലനായി വിക്രവും വന്തിയ തേവനായി കാര്‍ത്തിയും എത്തുന്ന പോസ്റ്ററുകളാണ് പുറത്തുവന്നിരുന്നത്. വലിയ പ്രതീക്ഷയാണ് ഈ പോസ്റ്ററുകളിലൂടെ സിനിമാ പ്രേമികള്‍ക്ക് ചിത്രത്തെ കുറിച്ച് ലഭിച്ചിരിക്കുന്നത്.


എന്നാല്‍ , ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന ഐശ്വര്യറായ് അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ നിലവിലെ പ്രതീക്ഷകളെയും ആകാംഷകളെയും മറികടക്കുന്നതാണ്. ചോള സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ട പഴുവൂര്‍ രാജ്യത്തിന്റെ രാജ്ഞിയായ നന്ദിനിയുടെ വേഷത്തിലാണ് ഇന്ത്യന്‍ താരസുന്ദരി ചിത്രത്തിലെത്തുന്നത്. 'പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട്!' എന്ന തലക്കെട്ടുമായാണ് ഐശ്വര്യറായിയുടെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.


500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത്കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു അവതരിപ്പിക്കാനിരുന്നത്. കുന്ധവി എന്ന ചോഴ രാജകുമാരിയുടെ വേശത്തിലാണ് തൃഷ എത്തുന്നത്.

രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഏ.ആര്‍.റഹ്മാനാണ് സംഗീതസംവിധായകന്‍.. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 നു ചിത്രം തിയേറ്ററുകളില്‍ എത്തും.
 
Other News in this category

 
 




 
Close Window