Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
സിനിമ
  Add your Comment comment
മലയാള നടനുമായി വിവാഹം: വാര്‍ത്ത സത്യമല്ലെന്ന് നിത്യ മേനോന്‍: വിളിച്ച് അന്വേഷിക്കാതെയുള്ള വാര്‍ത്തയെന്നു നിത്യ
Reporter
നിത്യ ഒരു പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്ന റിപോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു . രണ്ട് അഭിനേതാക്കളും സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നു എന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്തു എന്നുമായിരുന്നു വാര്‍ത്ത. ഉടന്‍ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ടായി.
വാര്‍ത്ത സത്യമല്ലെന്നും, അത്തരം കാര്യങ്ങള്‍ തന്നോട് വിളിച്ചു അന്വേഷിക്കുകയെങ്കിലും വേണമായിരുന്നുവെന്നുമാണ് നിത്യക്ക് പറയാനുള്ളത്


ഇരുവരും വിഷയം വീട്ടുകാരെയും ധരിപ്പിച്ചതായും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും പരാമര്ശമുണ്ടായി. എന്നാല്‍ ആ താരത്തിന്റെ പേര് വെളിപ്പെടുത്തിയതുമില്ല. ആ പേര് കേള്‍ക്കാന്‍ നിത്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വേളയിലാണ് നടി വിശദീകരണവുമായി എത്തിയത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍ (Nithya Menen). ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി. നിത്യയെ പക്ഷെ മലയാളി ആരാധകര്‍ ഏറ്റവും ഓര്‍ക്കുക 'തത്സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാവും. ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരില്‍ ഒരാള്‍ കൂടിയാണ് നിത്യ.
നിത്യ മൂന്ന് ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡുകള്‍, രണ്ട് നന്ദി അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1998-ല്‍ 'ദ മങ്കി ഹൂ ന്യൂ ടൂ മച്ച്' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്തുവയസ്സുള്ളപ്പോള്‍ അവര്‍ ബാലതാരമായി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍
 
Other News in this category

 
 




 
Close Window