Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
സിനിമ
  Add your Comment comment
ഡേര്‍ട്ടി പിക്ചറിന്റെ രണ്ടാം ഭാഗം വരുന്നു: ആദ്യഭാഗം ഹിറ്റാക്കിയ വിദ്യാ ബാലന്‍ ഉണ്ടാകില്ല
reporter
ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ഹിറ്റ് ചിത്രമായിരുന്നു ഡേര്‍ട്ടി പിക്ചര്‍. സില്‍ക് സ്മിതയുടെ ജീവിത കഥ പറയുന്ന സിനിമയില്‍ സില്‍കായി വിദ്യാ ബാലന്‍ മത്സരിച്ച് അഭിനയിച്ചു. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ അതില്‍ വിദ്യാ ബാലനായിരിക്കില്ല കേന്ദ്രം കഥാപാത്രം കൈകാര്യം ചെയ്യുക. മറ്റ് രണ്ട് താരങ്ങളാണ് പരിഗണനയില്‍.


ഏക്താ കപൂര്‍ നിര്‍മിച്ച് കനിക ദില്യണ്‍ തിരക്കഥയെഴുതുന്ന ഡേര്‍ട്ടി പിക്ചര്‍ 2 തികച്ചും വേറിട്ട കഥയും വ്യത്യസ്തമായ അഭിനേതാക്കളുമായാകും വെള്ളിത്തിരയിലെത്തുക.

തപ്സി പന്നു, കൃതി സാനോണ്‍ എന്നിവരാണ് ഡേര്‍ട്ടി പിക്ചര്‍ 2 ല്‍ കേന്ദ്രകഥാപാത്രമായി പരിഗണിക്കുന്ന നായികമാരുടെ പട്ടികയില്‍ വരുന്നത്. ഇവരില്‍ ആര്‍ക്കും നറുക്ക് വീഴുകയെന്ന് കണ്ടറിയണം. 2023 ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window