Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
സിനിമ
  Add your Comment comment
ആമിര്‍ ഖാന്റെ പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദ ന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്നു
reporter
ആഗസ്റ്റ് 11 നാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോയ്‌കോട്ട് ക്യാമ്പെയില്‍ തട്ടി ചിത്രത്തിന് ഇന്ത്യയില്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചിരുന്നില്ല.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടി മുന്നേറുകയാണ്. നിലവില്‍ ലാല്‍ ലിംഗ് ഛദ്ദ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത ചിത്രമെന്ന റെക്കോര്‍ഡ് ആമിര്‍ ഖാന്‍ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ആലിയ ഭട്ടിന്റെ ഗംഗുഭായിയുടെ റെക്കോര്‍ഡാണ് ലാല്‍ സിംഗ് ഛദ്ദ മറികടന്നത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 7.47 മില്യണ്‍ ഡോളറായിരുന്നു ഗംഗുഭായ് നേടിയത്. പുറത്തിറങ്ങി ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ലാല്‍ സിംഗ് ഛദ്ദയുടെ കളക്ഷന്‍ 7.5 മില്യണ്‍ കടന്നു.
 
Other News in this category

 
 




 
Close Window