Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
സിനിമ
  Add your Comment comment
ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം മേളയ്ക്ക് തിരുവന്തപുരത്ത് തിരി തെളിഞ്ഞു
reporter
പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. ഹൃദയഹാരിയായ ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ IDSFFK മികച്ച വേദിയാണെന്ന് സാംസ്‌ക്കാരിക മന്ത്രി പറഞ്ഞു. തുടര്‍ന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിച്ചു.


ഫെസ്റ്റിവല്‍ കാറ്റലോഗ് ഗതാഗത മന്ത്രി ആന്റണി രാജു KSFDC ചെയര്‍മാന്‍ ഷാജി എന്‍. കരുണിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനും നല്‍കിയും പ്രകാശിപ്പിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിച്ചു. യുക്രെയ്ന്‍ യുദ്ധത്തിന്റെ സംഘര്‍ഷഭരിതമായ കാഴ്ചകളും യുദ്ധം സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധിയും പ്രമേയമാക്കിയ ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് മേള നടക്കുന്നത്. വിവിധ രാജ്യാന്തര മത്സര വേദികളില്‍ പ്രദര്‍ശിപ്പിച്ച 19 ചിത്രങ്ങള്‍ ഉള്‍പ്പടെ 261 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന മേള ആഗസ്റ്റ് 31ന് സമാപിക്കും.

44 രാജ്യങ്ങളില്‍ നിന്നുള്ള 261 സിനിമകളാണ് ആറു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1200ല്‍പ്പരം പ്രതിനിധികളും ചലച്ചിത്രപ്രവര്‍ത്തകരായ 250ഓളം അതിഥികളും മേളയില്‍ പങ്കെടുക്കും. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മല്‍സര വിഭാഗങ്ങള്‍.
 
Other News in this category

 
 




 
Close Window