Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
 
 
സിനിമ
  Add your Comment comment
പുരുഷന്മാരെ വിശ്വാസമില്ലെന്നു പറഞ്ഞ് നടി കനിഷ്‌ക സ്വയം വിവാഹം കഴിച്ചു
reporter
നടി കനിഷ്‌ക സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. ഹിറ്റ് സീരിയലായ ദിയാ ഓര്‍ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്‌ക 2021 ല്‍ ആദി പരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.


നാല് മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് ചേക്കേറിയ കനിഷ്‌ക സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ക്ഷമയല്ല സ്വയം വിവാഹം കഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കനിഷ്‌ക പറയുന്നു.

'പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍ അധികമാകില്ല, എനിക്ക് അവരെ തീരെ വിശ്വാസമില്ല. പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ഒരു ടോക്സിക് ബന്ധത്തില്‍ അകപ്പെടുന്നതിലും നല്ലത് ഞാന്‍ എന്നെ തന്നെ പ്രണയിക്കുന്നതാണ്.'- കനിഷ്‌ക പറയുന്നു.

താന്‍ യാതൊരുവിധ ചടങ്ങുകളുമില്ലാതെയാണ് വിവാഹിതയായതെന്നും കനിഷ്‌ക പറഞ്ഞു. സിന്ദൂരവും മംഗല്‍സൂത്രയും അണിഞ്ഞ് തുടങ്ങുകയയിരുന്നു. ഓഗസ്റ്റ് 6 ന് സമൂഹമാധ്യമത്തില്‍ മാരിറ്റല്‍ സ്റ്റേറ്റസും മാറ്റി.
 
Other News in this category

 
 




 
Close Window