Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
ആയിരം കോടി കിട്ടിയാല്‍ പിന്നെ ജോലിക്ക് പോവില്ല: പ്രതിഫലം കൂട്ടിയോ എന്ന ചോദ്യത്തിന് സല്‍മാന്റെ മറുപടി
reporter
ഏറെ ജനപ്രീതിയുള്ള ഷോയില്‍ അവതാരകനാകാന്‍ താരം പ്രതിഫല തുകയായി 1000 കോടി ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് ചാനലോ സല്‍മാന്‍ ഖാനോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. പതിനാറാം സീസണിലെ ആദ്യ മത്സരാര്‍ത്ഥിയെ പ്രഖ്യാപിച്ച് നടത്തി വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.
തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം വെറും ഊഹാപോങ്ങളാണെന്ന് താരം പറയുന്നു. ആയിരം കോടി രൂപ കിട്ടിയാല്‍ പിന്നെ താന്‍ ജീവിതത്തില്‍ ജോലി ചെയ്യില്ലെന്നും സല്‍മാന്‍ തമാശ രൂപേണ പറഞ്ഞു.
തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളൊന്നും സത്യമല്ല. ആയിരം കോടി രൂപ പ്രതിഫലമായി കിട്ടിയാല്‍ പിന്നെ ജീവിത്തില്‍ ജോലിക്ക് പോകില്ല. പക്ഷേ ഇത്രയും വലിയ തുക പ്രതിഫലമായി തനിക്ക് ലഭിക്കുന്ന ദിവസം വരും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവതാരകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്നു എന്നതാണ് ഈ ഷോയുടെ പ്രധാന പ്രത്യേകത. ബിഗ് ബോസ് 16 ാം സീസണ്‍ ഉടന്‍ എത്തുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ അവതാരകനായി എത്താന്‍ സല്‍മാന്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചും നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വമ്പന്‍ പ്രതിഫലം നല്‍കിയാണ് കളേഴ്‌സ് ടിവി സല്‍മാനെ അവതാരകനാക്കി എന്നായിരുന്നു വാര്‍ത്തകള്‍.
 
Other News in this category

 
 




 
Close Window