Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
ഉദ്ഘാടനത്തിന് എത്തിയ സാനിയയെ തിരക്കിനിടെ ഒരാള്‍ കയറി പിടിച്ചു: നടി അയാളുടെ കരണത്ത് അടിച്ചു
reporter
ഹൈലൈറ്റ് മാളില്‍ സിനിമ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ കരണത്തടിച്ച് യുവനടി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. 'സാറ്റര്‍ഡേ നൈറ്റ്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും മാളില്‍ എത്തിയത്.


പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിലാണ് അക്രമം ഉണ്ടായത്.

തിരക്കിനിടയില്‍ നിന്ന് യുവനടിയെ കയറിപ്പിടിച്ച യുവാവിന്റെ മുഖത്തടിക്കുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായും വെളിപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window