നടി ദീപിക പദുക്കോണ്‍ ആശുപത്രിയില്‍. മുംബൈയിലെ ബ്രീച്ച് കാന്‍ഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
ഇതിന് മുന്‍പ് ജൂണിലും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ കമിനേനെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.
ഷാറുഖ് ഖാനൊപ്പം പഠാനിലും പ്രഭാസിനൊപ്പം പ്രൊജക്ട് കെയിലുമാണ് ദീപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടുമാണ് പുതുതായി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍. |