Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി സിനിമ 'കിംഗ് ഓഫ് കൊത്ത': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
reporter
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുല്‍ഖര്‍ കെ.ഒ.കെ. ഫസ്റ്റ് ലുക്കില്‍ എത്തുന്നത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉറപ്പ് തരുന്നു. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.
 
Other News in this category

 
 




 
Close Window