Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
ശബരിമല സീസണില്‍ ഇതാ റിലീസാകുന്നു മാളികപ്പുറം: വിശ്വാസങ്ങളില്‍ വിവാദമുണ്ടാക്കി വിജയിക്കാന്‍ സിനിമയുടെ ട്രെയിലര്‍
Text by TEAM UKMALAYALAM PATHRAM
ഒരു കൊച്ചുകുട്ടിയുടെ സൂപ്പര്‍ ഹീറോ അയ്യപ്പനെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാളികപ്പുറം' ട്രെയ്ലര്‍ പുറത്തിറങ്ങി. 'മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററില്‍ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള എന്റെ സമര്‍പ്പണമാണ് മാളികപ്പുറം. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും വാക്കുകള്‍കൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററില്‍ സിനിമകണ്ട് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു,' ട്രെയ്ലര്‍ പുറത്തിറക്കി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്.

മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മ്മാണ പങ്കാളികളാണ്.



നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍- വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലു സിംഗും മാമാങ്കവും. മല്ലു സിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് 'മാളികപ്പുറം' എന്ന ചിത്രം പറയുന്നത്. ചിത്രീകരണ വേളയില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ ലൊക്കേഷന്‍ സന്ദര്‍ശിച്ചിരുന്നു.

 
Other News in this category

 
 




 
Close Window