Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
നല്ല പാട്ടുകളുടെ രചയിതാവായ റഫീക്ക് അഹമ്മദ് സിനിമ എഴുതുന്നു: നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍
Text by TEAM UKMALAYALAM PATHRAM
രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. അദ്ദേഹം തിരക്കഥാകൃത്തായി ചലച്ചിത്ര രംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ രചിക്കുന്നത് .

'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് റെജി പ്രഭാകര്‍. ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഏറെ സ്വാധീനിക്കുന്ന ജീവിതഗന്ധിയായ ഒരു കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണീ ചിത്രം. ധ്യാന്‍ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്. മറ്റഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. മലയോര പശ്ചാത്തലത്തിലൂടെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കട്ടപ്പന ഭാഗങ്ങളിലായി പൂര്‍ത്തിയാകും. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.
 
Other News in this category

 
 




 
Close Window