Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
UK Special
  Add your Comment comment
അവധിക്കാലം ആഘോഷിക്കാന്‍ പോയ നഴ്‌സിന് ദാരുണാന്ത്യം
reporter

ലണ്ടന്‍: അവധിക്കാലം ആഘോഷിക്കാന്‍ സ്പാനിഷ് ദ്വീപായ മെജോര്‍ക്കയിലെത്തിയ ബ്രിട്ടീഷ് നഴ്സിന് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കാനായി പങ്കാളിക്കൊപ്പം കാത്തുനില്‍ക്കവെയാണ് വാഹനം ഇവരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ നഴ്സ് തല്‍ക്ഷണം മരിച്ചു. പങ്കാളി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജെന്നിഫര്‍ വര്‍ത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പങ്കാളി ജെയിംസ് ലോറി ആഷ്ടണ്‍ സ്പാനിഷ് ദ്വീപിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ഒരു ഓപ്പല്‍ ഫ്രണ്ടേറ വാഹനവുമായി എത്തിയ വനിതാ ഡ്രൈവറാണ് റോഡ് മുറിച്ച് കടക്കാനായി നിന്ന ദമ്പതികള്‍ക്ക് നേരെ ഇടിച്ചുകയറിയത്. ഇവരെ നരഹത്യാ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടം നടന്നതിന് ശേഷം ഒരു മണിക്കൂറോളം പാരാമെഡിക്കുകള്‍ ജെന്നിഫറിനെ രക്ഷിക്കാനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സൗത്താംപ്ടണില്‍ നിന്നുള്ള ദമ്പതികള്‍ വാഹനം ഇടിച്ച ശേഷം വായുവില്‍ പറന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ദ്വീപിലെ പാല്‍മാ കത്തീഡ്രലിന് പുറത്ത് റോഡ് മറികടക്കാനായി കാത്തുനിന്നതായിരുന്നു ജെന്നിഫറും, ജെയിംസും. ഡെന്റല്‍ നഴ്സായിരുന്ന ജെന്നിഫര്‍ ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് ചെയ്ത് വരികയായിരുന്നു. പങ്കാളി ജെയിംസിനൊപ്പം പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനിയാണ് ഇവര്‍ നടത്തിയിരുന്നത്. ജെയിംസിന്റെ നില ഗുരുതരമാണെന്ന് സ്പാനിഷ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

 
Other News in this category

 
 




 
Close Window