Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
UK Special
  Add your Comment comment
കൊട്ടാരം വിട്ട ഹാരിയുടെ തുറന്നു പറച്ചില്‍ വൈറലായി: തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയുമായി 17 വയസ്സില്‍ ശാരീരിക ബന്ധം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍
Text by TEAM UKMALAYALAM PATHRAM
ഹാരി രാജകുമാരന്റെ തുറന്നെഴുത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. ചേട്ടന്റെ വില്യമിന്റെ കൈയേറ്റം വെളിപ്പെടുത്തിയതിനു പിന്നാലെ, 17-ാം വയസില്‍ പ്രായമായ സ്ത്രീക്കു മുമ്പില്‍ തന്റെ ചാരിത്ര്യം നഷ്ടമായെന്ന് ഹാരി വെളിപ്പെടുത്തുന്നു.


തന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തിയ ആദ്യ സെക്സ് അനുഭവത്തെ കുറിച്ച് വരെ ഹാരി പുസ്തകത്തില്‍ എഴുതുന്നുണ്ട്. 17-ാം വയസ്സില്‍ തന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീക്കൊപ്പം സെക്സില്‍ ഏര്‍പ്പെട്ടതാണ് ചാരിത്ര്യം നഷ്ടമാക്കിയതെന്ന് ഹാരി സ്മരിക്കുന്നു.

പേരുവെളിപ്പെടുത്താത്ത ഈ സ്ത്രീ തന്നെ ഒരു യുവ വിത്തുകുതിരയെ പോലെയാണ് പരിഗണിച്ചതെന്ന് 38-കാരനായ സസെക്സ് ഡ്യൂക്ക് വ്യക്തമാക്കുന്നു. തിരക്കേറിയ ഒരു പബ്ബിന് പിന്നിലെ വയലില്‍ വെച്ചായിരുന്നു സംഭവം. 2001-ല്‍ വിന്‍ഡ്സറിലെ എട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കവെയാണ് ഇത്. ഒരു അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ എന്നവണ്ണം അവര്‍ സെക്‌സിലേയ്ക്ക് നയിക്കുകയായിരുന്നു എന്നാണ് ഹാരി പറഞ്ഞത്.

ഇതിന് ശേഷം രാജകുടുംബത്തിലെ ബോഡിഗാര്‍ഡുമാരില്‍ ഒരാളായ മാര്‍ക്കോ രാജകുമാരനെ കാണാനെത്തി. തന്റെ ആദ്യ സെക്സിനെ കുറിച്ച് അറിഞ്ഞാണ് മാര്‍ക്കോ വന്നതെന്നാണ് ആദ്യം താന്‍ സംശയിച്ചതെന്ന് ഹാരി വ്യക്തമാക്കി. ഇത് നാണംകെട്ട അനുഭവമായിരുന്നു.

സിറ്റി സെന്ററിലെ കഫേറ്റീരിയയില്‍ എത്തിയ ബോഡിഗാര്‍ഡിന്റെ മുഖം മ്ലാനമായിരുന്നു. സത്യം കണ്ടെത്താനാണ് തന്നെ അയച്ചതെന്ന് അദ്ദേഹം അറിയിച്ചതോടെ തന്റെ ചാരിത്ര്യം നഷ്ടപ്പെടുത്തിയ സംഭവത്തെ കുറിച്ചാകുമെന്നാണ് ആദ്യം സംശയിച്ചത്. തനിക്ക് സംഭവിച്ച പല തെറ്റുകളില്‍ ഒന്നായാണ് ഹാരി ഇതേക്കുറിച്ച് പറയുന്നത്. എന്നാല്‍ ചാള്‍സ് രാജാവിന്റെ പ്രസ് ഓഫീസിന് താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഒരു പത്രത്തിന് തെളിവ് ലഭിച്ചെന്ന വിഷയത്തെ കുറിച്ച് അന്വേഷിക്കാനാണ് ബോഡിഗാര്‍ഡ് എത്തിയത്. ഇത് നുണയാണെന്ന് ഹാരി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window