Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
UK Special
  Add your Comment comment
ഡിസംബര്‍ 15ന് ഭര്‍ത്താവ് കൊലപ്പെടുത്തിയ അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം പൊതുദര്‍ശനം കെറ്ററിങ്ങില്‍
Reporter
ഡിസംബര്‍ 15 ന് കെറ്ററിങ്ങില്‍ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശിയായ നഴ്‌സ് അഞ്ജുവിനും മക്കളായ ജീവ, ജാന്‍വി എന്നിവര്‍ക്കും നാളെ മലയാളി സമൂഹം വിട ചൊല്ലും. അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12 മണിവരെ കെറ്ററിംഗിലെ സാല്‍വേഷന്‍ ആര്‍മി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നു അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിന്‍ ആയി നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവര്‍ത്തകന്‍ മനോജ് മാത്യു അറിയിച്ചു.


പൊതു ദര്‍ശനത്തിനു ശേഷം തൊട്ടടുത്ത ദിവസം മൃതദേഹം നാട്ടിലേക്കയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളി സമൂഹം അഞ്ജുവിനേയും കുട്ടികളെയും ഒരുനോക്കുകാണാന്‍ കെറ്ററിങ്ങില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.


ലിവര്‍പൂള്‍ ബെര്‍ക്കിന്‍ഹെഡിലുള്ള ലോറന്‍സ് ഫ്യൂണറല്‍ സര്‍വീസാണ് മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. മൂന്ന് മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കുന്നതിന് 6400 പൗണ്ടാണ് ചെലവ് വരുന്നത്. ഈ ചിലവുകള്‍ വഹിക്കുന്നത് ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയാണ്. കഴിഞ്ഞ ദിവസം മനോജിനോടൊപ്പം പോലീസുകാര്‍ കൊലനടന്ന വീട്ടില്‍ എത്തി അഞ്ജുവിന്റെ വസ്തങ്ങളും സര്‍ട്ടിഫിക്കറ്റുകളും കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ശേഖരിച്ചിരുന്നു.


ഫ്യൂണറല്‍ ഡയറക്റ്ററേറ്റിന്റെ നടപിടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു ഏതാനും ദിവസങ്ങള്‍ക്കകം മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കും .അഞ്ജു കൊല്ലപ്പെട്ട ദിവസം മുതല്‍ next of kin ആയ മനോജിന് കാര്യങ്ങള്‍ ക്രോഡീകരിക്കുന്നതിനുവേണ്ടി എന്‍എച്ച്എസ് അവധി അനുവദിക്കുകയും മൃതദേഹത്തെ നാട്ടിലേക്കു അനുഗമിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.


കെറ്ററിംഗ് മലയാളി വെല്‍ഫേയര്‍ അസ്സോസിയേഷനും( KMWA ) യുക്മയും ഒരുമനസോടെ അണിനിരന്നുകൊണ്ടു അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ യു കെ മലയാളികളും ബ്രിട്ടീഷ് സമൂഹവും കൂടി 32 ലക്ഷം രൂപയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ശേഖരിച്ചത്. ഈ പണം ഏറ്റവും അടുത്ത ദിവസം അഞ്ജുവിന്റെ കുടുംബത്തിനു കൈമാറുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കേസില്‍ പ്രതിയായ അഞ്ജുവിന്റെ ഭര്‍ത്താവ് സാജു റിമാന്റിലാണ്.

പൊതുദര്‍ശനം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്

Salvation Army, community Hall.Rockingham road, Kettering .NN16 8JU.
 
Other News in this category

 
 




 
Close Window