ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തിച്ചേരുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ ക്രമീകരണം വരുത്തി. തങ്ങളുടെ വിമാനങ്ങളുടെ എണ്ണം അധികൃതരുടെ നിര്‍ദേശപ്രകാരം പകുതിയായി കുറച്ചെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ദുബായ് വിമാനത്താവള അധികൃതരുടെ നിര്‍ദേശപ്രകാരം വിമാനങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇന്ത്യയില്‍ നിന്ന് ഷെഡ്യൂള്‍ ചെയത വിമാനങ്ങളുടെ എണ്ണം പകുതിയായി കുറച്ചതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ മാധ്യമങ്ങളോട് പത്രക്കുറിപ്പില്‍ അറിയിച്ചു. ''ഷെഡ്യൂള്‍ ചെയ്ത കപ്പാസിറ്റി 50 ശതമാനമായി നിലനിര്‍ത്തണമെന്നാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം ദുബായിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ദുബായിയെയും ഇന്ത്യയിലെ വിവിധ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന 84 പ്രതിവാര വിമാനങ്ങളുടെ പ്രവര്‍ത്തനവും വൈകാതെ പഴയനിലയിലേക്കാകുമെന്ന് കരുതുന്നു. ഇതിനുള്ള അനുമതിക്കായും കാത്തിരിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനായും തിരിച്ചു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും,''എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. |