Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പാലക്കാടു നിന്നു കാണാതായ 35 വയസ്സുകാരിയുടേയും 53 വയസ്സുകാരന്റെയും മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി
Text By: Team ukmalayalampathram
പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53) എന്നിവരാണ് മരിച്ചത്. തൃശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മാര്‍ച്ച് 27മുതലാണ് ഇരുവരേയും കാണാതായത്. സംഭവത്തില്‍ വടക്കുംഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. സിന്ധുവിന്റെ മൃതദേഹം സമീപത്ത് കുറ്റികാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

സിന്ധുവിനെ കൊന്ന ശേഷം വിനോദ് ജീവനൊടുക്കിയെന്നാണ് സംശയം. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരേയും കണ്ടെത്താന്‍ വനമേഖലയില്‍ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window