Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
സിനിമ
  Add your Comment comment
നിങ്ങള്‍ കണ്ടത് ആ സിനിമയുടെ രണ്ടാം ഭാഗം: കാന്താരയുടെ ആദ്യഭാഗം ഉടന്‍ വരുമെന്ന് ഷെട്ടി
Text by TEAM UKMALAYALAM PATHRAM
കാന്താരയ്ക്ക് പുതിയ ഭാഗം പ്രഖ്യാപിച്ച് സംവിധായകും നായകനമായ ഋഷഭ് ഷെട്ടി. സിനിമയുടെ പ്രദര്‍ശനം നൂറ് ദിവസം പൂര്‍ത്തിയാക്കിയ വേളയിലാണ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം എത്തിയത്. കൂടാതെ, ഇരട്ടി ആകാംക്ഷയ്ക്കുള്ള വകുപ്പും പ്രഖ്യാപനത്തില്‍ ഋഷഭ് ഷെട്ടി കരുതിയിട്ടുണ്ട്.

സാധാരണ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗമാണ് പിന്നീട് പ്രഖ്യാപിക്കാറ്. എന്നാല്‍, കാന്താരയുടെ ആദ്യ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ചത്. നൂറാം ദിനാഘോഷത്തില്‍ ഋഷഭ് ഷെട്ടി പ്രേക്ഷകരോടായി പറഞ്ഞത് ഇങ്ങനെ,

'നിങ്ങള്‍ കണ്ടു കഴിഞ്ഞത് കാന്താരയുടെ രണ്ടാം ഭഗമാണ്, ആദ്യ ഭാഗം അടുത്ത വര്‍ഷം എത്തും''. കാന്താരയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ രണ്ട് ഭാഗങ്ങളാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. കാന്താരയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് സിനിമ തുടരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഭാഗത്തിനായുള്ള എഴുത്ത് പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സിനിമയുടെ വിശദാംശങ്ങള്‍ പറയാനികില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഋഷഭ് ഷെട്ടി തന്നെയാണ് കാന്തരയുടെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. സെപ്റ്റംബര്‍ 30 ന് പുറത്തിറങ്ങിയ ചിത്രം ഇതിനകം 450 കോടിയാണ് നേടിയത്.
 
Other News in this category

 
 




 
Close Window