Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
കേന്ദ്ര കഥാപാത്രമായി വിന്‍സി അലോഷ്യസ്: 'രേഖ' ഫെബ്രുവരി 10ന് തിയേറ്ററില്‍
Text by TEAM UKMALAYALAM PATHRAM
ചിത്രത്തിന് യു/എ സെര്‍റ്റിഫിക്കറ്റ് ആണ് സെന്‍സറിങ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ജിതിന്‍ ഐസക്ക് തോമസാണ് സംവിധാനം. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന 'രേഖ' പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സിനിമയാകും എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍.കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.


ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കൂടാതെ ചിത്രത്തിലെ 'കള്ളി പെണ്ണേ..' എന്ന ഗാനം ഇപ്പോള്‍ റീലിസില്‍ വന്‍തരംഗമായി കൊണ്ടിരിക്കുകയാണ്. ദി എസ്‌കേപ് മീഡിയം. മിലന്‍ വി എസ്, നിഖില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ജിതിന്‍ ഐസക് തോമസിന്റെ വരികള്‍ക്ക് മിലന്‍ വി.എസ്, നിഖില്‍.വി എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'കള്ളി പെണ്ണേ..' ഗാനം പാടിയിരിക്കുന്നത് മിലന്‍.വി.എസ്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷന്‍.
 
Other News in this category

 
 




 
Close Window