Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
സിനിമ
  Add your Comment comment
നാടകത്തിനായി ഒരു തീയറ്റര്‍ അനുവദിക്കണം: ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയോട് നടന്‍ ഹരീഷ് പേരടിയുടെ അഭ്യര്‍ഥന
Text by TEAM UKMALAYALAM PATHRAM
തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്രനാടകമേളയിലെ തിരക്കിന്റെ വിഡിയോ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ അപേക്ഷ കുറിച്ചത്ത്. (hareesh fb post about drama in theaters)


സര്‍ക്കാരിനോട് പലതവണ പറഞ്ഞു മടുത്ത കാര്യമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു. ലുലുവില്‍ ജനത്തിന് ടിക്കറ്റെടുത്ത് നാടകം കാണാന്‍ ഒരു തിയറ്റര്‍ ഒരുക്കിക്കൂടെ എന്നാണ് ഹരീഷിന്റെ അഭ്യര്‍ഥന.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:


പ്രിയപ്പെട്ട M.A.യുസഫലി സാര്‍..തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയില്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ നില്‍ക്കുന്നവരാണ് ഈ ജനക്കൂട്ടം..താങ്കളുടെ ലുലുവില്‍ ഒരു തിയ്യറ്റര്‍ നാടകത്തിനായി തുറന്നിട്ടാല്‍ കുടുംബസമേതം ജനങ്ങള്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ വരും...സര്‍ക്കാര്‍ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു...ഇനിയും നാണം കെടാന്‍ വയ്യാ..അതുകൊണ്ട് പറയുകയാണ്..സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂര്‍ണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു...ഇത് ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും...പരിഗണിക്കുക.
 
Other News in this category

 
 




 
Close Window