Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
UK Special
  Add your Comment comment
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പരിധി വിടുന്നു, ഇടപെട്ട് സര്‍ക്കാര്‍
reporter

ലണ്ടന്‍ : മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പരിധിവിട്ടുയരുകയാണ്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലിന്റെ ശരാശരി പലിശ നിരക്ക് ഇപ്പോള്‍ 6.63% ആണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20-ലെ ഉയര്‍ന്ന നിരക്കായ 6.65% ത്തിനേക്കാള്‍ അല്പം കുറവാണ്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുള്ള പലിശനിരക്കുകളില്‍ ഉണ്ടാകുന്ന മാറ്റവും കാരണം മോര്‍ട്ട്‌ഗേജ് ചെലവുകള്‍ അടുത്തിടെ കുതിച്ചുയരുകയാണ്. സംഭവം ചര്‍ച്ച ചെയ്യാനായി മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരുമായി എം പിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. വായ്പയെടുക്കുന്നവര്‍ നേരിടുന്ന മോര്‍ട്ട്‌ഗേജ് സമ്മര്‍ദ്ദം, തിരിച്ചടവില്‍ പിന്നോക്കം നില്‍ക്കുന്ന ആളുകളോടുള്ള പ്രതികരണം, യുകെ ഭവന വിപണിയിലെ ആഘാതം തുടങ്ങിയവ ചര്‍ച്ച ചെയ്യും.

ബാങ്ക്, ബില്‍ഡിംഗ് സൊസൈറ്റി മേധാവികള്‍ ട്രഷറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. ഇപ്പോഴത്തെ ശരാശരി നിരക്ക് 6.65% മറികടക്കുകയാണെങ്കില്‍, അത് 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കുമെന്ന് സാമ്പത്തിക വിവര സേവനമായ മണിഫാക്ട്‌സ് പറയുന്നു. 15 വര്‍ഷം മുമ്പ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 7% എത്തിയിരുന്നു. മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയരുന്നത് സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നു. മോര്‍ട്ട്ഗേജ് കൃത്യമായി അടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും അതുകൊണ്ടു തന്നെ പലരും മാനം രക്ഷിക്കാന്‍, വ്യക്തിപരമായ പല ആവശ്യങ്ങളും ഉപേക്ഷിച്ച് മോര്‍ട്ട്ഗേജ് അടവിനുള്ള തുക കണ്ടെത്തുകയാണ്. ചിലര്‍ വീട് വില്‍ക്കുന്ന കാര്യം പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മോര്‍ട്ട്ഗേജ് അടവു തുക വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാടകയും വര്‍ദ്ധിച്ചേക്കും എന്നതിനാല്‍, സ്വന്തമായി വീടുള്ളവരെ മാത്രമല്ല ഇത് ബാധിക്കുക. ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനി അമിത വാടകയും നല്‍കേണ്ടി വന്നേക്കാം.

 
Other News in this category

 
 




 
Close Window