Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ഇംഗ്ലണ്ട് വെയിറ്റ് ലോസ് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി നാലു ആപ്പുകള്‍ തയാറാക്കുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ട് വെയിറ്റ് ലോസ് മരുന്നുകള്‍ ലഭിക്കുന്നത് മെച്ചപ്പെടുത്തുന്നതിനായി നാല് ആപ്പുകള്‍ സജ്ജമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഡ്രാഫ്റ്റ് ഹെല്‍ത്ത് ഗൈഡന്‍സ് പ്രകാരമാണിത് നടപ്പിലാക്കുന്നത്. പൊണ്ണത്തടിയും ഭാരക്കൂടുതലുമുള്ളവര്‍ക്ക് മരുന്നുകള്‍ക്ക് പുറമെ മാനസികമായ പിന്തുണയും വിദഗ്ധരുടെ ഉപദേശങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന ആപ്പുകളായിരിക്കുമിവയെന്നും റിപ്പോര്‍ട്ടുണ്ട്. വര്‍ധിച്ച് വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഫേസ് ടു ഫേസ് സര്‍വീസുകള്‍ പൊണ്ണത്തടി ചികിത്സക്ക് വിധേയരാകുന്നവര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് ഹെല്‍ത്ത് ഗൈഡന്‍സ് ബോഡിയാ എന്‍ഐസിഇ പറയുന്നത്. ഇംഗ്ലണ്ടിലെ ജനതയില്‍ 25 ശതമാനം പേരും പൊണ്ണത്തടിയുള്ളവരായിത്തീര്‍ന്ന സാഹചര്യത്തിലാണ് അവര്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റ് തരത്തിലുള്ള പിന്തുണകളും വര്‍ധിപ്പിക്കുന്നതിനായി എന്‍എച്ച്എസ് പുതിയ ചുവട് വയ്പുകള്‍ക്കൊരുങ്ങുന്നത്. ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള സഹായം ലഭ്യമാക്കാന്‍ ഈ ആപ്പുകളിലൂടെ സാധിക്കുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സ് ഇന്ററിം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ ഇവാല്വേഷന്‍ ആയ മാര്‍ക്ക് ചാപ് മാന്‍ പറയുന്നത്.

ഭാരം കുറയ്ക്കാനുള്ള ട്രീറ്റ്മെന്റുകള്‍ക്കായി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് പട്ടിക ദീര്‍ഘിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും ചില ഏരിയകളില്‍ ഇതിനുള്ള സര്‍വീസ് പോലുമില്ലാത്ത അവസ്ഥയാണുള്ളതെന്നും ചാപ്മാന്‍ എടുത്ത് കാട്ടുന്നു. ഇത്തരം ആപ്പുകളുടെ ഉപയോഗവും ഇതിനായുള്ള മരുന്നുകളും പൊണ്ണത്തടിയെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ സഹായിക്കുമെന്നാണ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറയുന്നത്. പൊണ്ണത്തടിയെന്ന പ്രശ്നം ഓരോ വര്‍ഷവും എന്‍എച്ച്എസിന് ബില്യണ്‍ കണക്കിന് പൗണ്ടിന്റെ അധികച്ചെലവുണ്ടാക്കുന്ന സാഹചര്യത്തില്‍ പുതിയ ആപ്പുകള്‍ നിര്‍ണായമാണെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. പുതിയതായി ലഭ്യമാക്കുന്ന മരുന്നുകളിലൂടെ പൊണ്ണത്തടി നന്നായി കുറയ്ക്കാന്‍ സാധിക്കുമെന്നും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. എന്നാല്‍ മരുന്നുകള്‍ക്കൊപ്പം അത്തരക്കാര്‍ ദീര്‍ഘകാലം മാതൃകാപരമായ ഡയറ്റും ശാരീരിക വ്യായാമം, തുടങ്ങിയവ ദീര്‍ഘകാലം ശീലമാക്കുന്നുവെന്നുറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഇത്തരക്കാര്‍ വീണ്ടും പൊണ്ണത്തടിയുള്ളവരായി മാറാതിരിക്കാന്‍ അവര്‍ക്ക് വ്യാപകരമായ ബിഹേവിയറല്‍ സപ്പോര്‍ട്ടും അത്യാവശ്യമാണെന്നും എന്‍എച്ച്എസ് നടപ്പിലാക്കുന്ന പുതിയ നീക്കങ്ങള്‍ അവയ്ക്കെല്ലാം വഴിയൊരുക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെടുന്നു.

 
Other News in this category

 
 




 
Close Window