Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ രണ്ടിലൊരാള്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ രണ്ടിലൊന്ന് പേര്‍ക്കും ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അംഗീകരിക്കുന്നതില്‍ ആത്മവിശ്വാസമില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച പുതിയൊരു സര്‍വേഫലം വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ആത്മവിശ്വാസമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് 45 ശതമാനം പേരാണ്. ഇവരില്‍ 55 വയസ്സിന് മേല്‍ പ്രായമുളളവരില്‍ 51 ശതമാനം പേര്‍ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കോ അല്ലെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ നെഞ്ച് വേദനയുണ്ടായാല്‍ തങ്ങള്‍ 999 നമ്പറില്‍ വിളിക്കാറില്ലെന്നാണ് 36 ശതമാനം പേര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഹാര്‍ട്ട് അറ്റാക്കിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് നെഞ്ച് വേദനം. ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി എന്‍എച്ച്എസ ് ഇംഗ്ലണ്ട് നിലവില്‍ നടത്തി വരുന്ന ഹെല്‍ത്ത് അസ്, ഹെല്‍പ് യു ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പുതിയ കണ്ടെത്തലുകള്‍ പുറത്ത് വന്നിരിക്കുന്നത്.ഹാര്‍ട്ട് അറ്റാക്കുമായി ബന്ധപ്പെട്ട ഏതെങ്കിലും ലക്ഷണങ്ങളുള്ളവര്‍ 999 നമ്പറില്‍ ഉടനടി വിളിക്കണമെന്നാണ് എന്‍എച്ച്എസ് പുതിയ ക്യാമ്പയിനിലൂടെ ബോധവല്‍ക്കരിക്കുന്നത്. നേരത്തെ കെയര്‍ ലഭിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കുള്ളവര്‍ അതിജീവിക്കുന്നതിന് സാധ്യതയേറെയാണെന്നതിനാലാണ് എന്തെങ്കിലും ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവര്‍ അപ്പോള്‍ തന്നെ വൈദ്യസഹായം തേടുന്നതിനുളള ക്യാമ്പയിന്‍ എന്‍എച്ച്എസ് ത്വരിതപ്പെടുത്തിയിരിക്കുന്നത്.

സാധാരണ പത്തില്‍ ഏഴ് പേരാണ് ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളത്. എന്നാല്‍ ലക്ഷണങ്ങളുള്ളവര്‍ നേരത്തെ തന്നെ ഹോസ്പിറ്റലിലെത്തിയാല്‍ ഇത്തരത്തില്‍ രക്ഷപ്പെടുന്നവരുടെ അനുപാതം പത്തില്‍ ഒമ്പത് പേരായി ഉയരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. എന്‍എച്ച്എസിന്റെ പുതിയ ക്യാമ്പയിനെ പിന്തുണച്ച് ടിവി ജിപി ഡോ. ക്രിസ് ജോര്‍ജ് അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. യുകെയില്‍ രോഗകാരണമാകുന്ന ഏറ്റവും വലിയ രോഗങ്ങല്‍ലൊന്നാണ് ഹാര്‍ട്ട് അറ്റാക്കെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ഹാര്‍ട്ട് ഡിസീസ് ആയ പ്രഫ. നിക്ക് ലിങ്കെര്‍ പറയുന്നത്. ഹോസ്പിറ്റലില്‍ നേരത്തെ എത്തിയാല്‍ ഹാര്‍ട്ട് അറ്റാക്ക് ബാധിച്ച 10ല്‍ ഒമ്പത് പേരും രക്ഷപ്പെടുമെന്ന് വ്യക്തമായ കാര്യമാണെന്നും അതിനാല്‍ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവര്‍ പോലും സമയം കളയാതെ വൈദ്യ സഹായം തേടണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇതിനാലാണ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളുണ്ടെന്ന് നേരിയ സംശയങ്ങളുള്ളവര്‍ പോലും 999 നമ്പറില്‍ വിളിക്കണമെന്ന് ബോധവല്‍ക്കരിക്കുന്ന ക്യാമ്പയിന്‍ ത്വരിതപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ അംഗീകരിക്കാന്‍ ആത്മവിശ്വാസമുള്ളവര്‍ കുറവാണെന്നത് കടുത്ത ആശങ്കയുയര്‍ത്തുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

 
Other News in this category

 
 




 
Close Window