Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ സ്‌കൂളുകളും കോളെജുകളും അടയ്ക്കാന്‍ ഉത്തരവ്, ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞ 100-ലേറെ സ്‌കൂളുകളും, കോളേജുകളും ഭാഗികമായോ, പൂര്‍ണ്ണമായോ അടയ്ക്കാന്‍ ഇതിനകം തന്നെ ഉത്തരവ് വന്നുകഴിഞ്ഞു.

അടുത്ത ആഴ്ച പുതിയ ടേം ആരംഭിക്കാന്‍ ഇരിക്കവെയാണ് സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള നിര്‍ദ്ദേശം വരുന്നത്. എന്നാല്‍ സ്‌കൂളുകള്‍ക്ക് പുറമെ ആശുപത്രികള്‍, കോടതികള്‍, പോലീസ് സ്റ്റേഷനുകള്‍, ജയിലുകള്‍ എന്നിവിടങ്ങളിലേക്കും പ്രതിസന്ധി വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. റീഇന്‍ഫോഴ്സ് ഓട്ടോക്ലേവ്ഡ് എയ്റേറ്റഡ് കോണ്‍ക്രീറ്റ് മൂലം സാരമായി ബാധിക്കപ്പെട്ട ഏഴ് ആശുപത്രികള്‍ 2030-ഓടെ പുനര്‍നിര്‍മ്മിക്കുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. 1950-കള്‍ മുതല്‍ 1990 മധ്യത്തില്‍ വരെ ആര്‍എഎസിയാണ് പബ്ലിക് കെട്ടിടങ്ങള്‍ക്കായി ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം കോണ്‍ക്രീറ്റുകള്‍ തകര്‍ന്നുവീഴാനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ 34 ആശുപത്രി കെട്ടിടങ്ങള്‍ക്ക് ആര്‍എഎസി പ്ലാങ്കുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് കരുതുന്നത്. സ്‌കോട്ട്ലണ്ടില്‍ 250 എന്‍എച്ച്എസ് കെട്ടിടങ്ങള്‍ക്കാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. പ്രതിസന്ധിയുടെ വ്യാപ്തി തിരിച്ചറിയാനായി എട്ട് മാസത്തെ അന്വേഷണം നടന്നുവരികയാണ്.

എന്നാല്‍ കോണ്‍ക്രീറ്റ് അടരുമെന്ന ഭീതിയില്‍ അവസാന നിമിഷം സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത് മാതാപിതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ബെര്‍ക്ഷയര്‍ ആസ്‌കറ്റില്‍ സെന്റ് ഫ്രാന്‍സിസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ അടച്ചതിനെ തുടര്‍ന്ന് അധികൃതര്‍ മൈതാനത്ത് താല്‍ക്കാലിക ക്ലാസ്മുറികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ആര്‍എഎസിയുടെ പേരില്‍ അവസാന നിമിഷം 104 സ്‌കൂളുകള്‍ അടയ്ക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കിയത് കുടുംബങ്ങളെ ബുദ്ധിമുട്ടിക്കും. നിലവിലെ പട്ടികയില്‍ പെട്ട സ്‌കൂളുകള്‍ക്ക് പുറമെ നൂറിലേറെ മറ്റ് സ്‌കൂളുകളിലേക്കും നടപടി ദീര്‍ഘിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതോടെ തിങ്കളാഴ്ച മുതല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങേണ്ടി വരും. എത്ര സ്‌കൂളുകള്‍ അടയ്ക്കേണ്ടി വരുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് മന്ത്രിമാരും സമ്മതിക്കുന്നു.

 
Other News in this category

 
 




 
Close Window